മേക്കപ്പല്ല,തലൈവിയാകാൻ ഉപയോഗിച്ചത് ഹോർമോൺ ഗുളികകളെന്ന് കങ്കണ റണാവത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (16:07 IST)
കങ്കണ റണാവത്ത് നായികയായി അഭിനയിക്കുന്ന പുതിയ ചിത്രമായ തലൈവിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ ചിത്രത്തിൽ കങ്കണയുടെ രൂപം ജയലളിതയുമായി യാതൊരു സാമവും ഇല്ലാത്തതാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണം.

ദുരന്തം മേക്കപ്പ് എന്ന നിലയിൽ വലിയ പരിഹാസങ്ങളും ചിത്രത്തിലെ കങ്കണയുടെ രൂപത്തെ ചൊല്ലി വ്യാപകമായിരുന്നു. എന്നാൽ ജയലളിതയാകാൻ വേണ്ടി വളരെ കഷ്ടപ്പെട്ടാണ് ഭാരം കൂട്ടിയതെന്ന് കങ്കണ പറയുന്നു. ചിത്രത്തിൽ ഭാരം വർധിപ്പിക്കുന്നതിനായി കൂടുതൽ ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും 6 കിലോ വരെ തൂക്കം ഇത്തരത്തിൽ വർധിപ്പിച്ചുവെന്നും കങ്കണ പറയുന്നു.

മെലിഞ്ഞിരിക്കുന്ന ശരീരപ്രക്രുതി മാറ്റി വയറും തുടകളും തടിവെപ്പിക്കുവാനായി ഡോസ് കുറഞ്ഞ ഹോർമോണുകളും ഉപയോഗിച്ചിരുന്നതായി കങ്കണ പറയുന്നു.

എ എൽ വിജയ് സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക് ഹിന്ദിയിലും തമിഴിലുമായി ഒരേസമയമായിരിക്കും പുറത്തിറങ്ങുക. ചിത്രം അടുത്ത വർഷം ജൂൺ 26ന് റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :