1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Bigg Boss Malayalam news

Bigg Boss Malayalam:നാലഞ്ച് മണിക്കൂര്‍ യാത്ര, തിരക്കുകള്‍ക്കിടയിലും ബിഗ്‌ബോസില്‍ എത്തുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍

Mohanlal
ബിഗ് ബോസ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ സിനിമ തിരക്കുകള്‍ നിന്നാണ് പരിപാടിക്കായി സമയം കണ്ടെത്തുന്നത്. ഇതിനെക്കുറിച്ച് ബിഗ്‌ബോസില്‍ നടന്‍ തന്നെ പറയുകയുണ്ടായി.
 
കഴിഞ്ഞ ദിവസത്തെ ഈസ്റ്റര്‍ എപ്പിസോഡ് അവസാനിപ്പിച്ചത് ഇത് പറഞ്ഞുകൊണ്ടായിരുന്നു മോഹന്‍ലാല്‍. വളരെ ദൂരത്ത് നിന്നാണ് താന്‍ വരുന്നതെന്നും ജയ്‌സല്‍മീറില്‍ നിന്നാണ് വരുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 
'വളരെ സന്തോഷകരമായി ഒരു ഈസ്റ്റര്‍ ദിവസം ഒരുപാട് കാര്യങ്ങളാണ് പ്ലാന്‍ ചെയ്തിരുന്നത്. ഇതു കഴിഞ്ഞിട്ട് നിങ്ങള്‍ക്ക് ഒരുപാട് ആഘോഷങ്ങളും കാര്യങ്ങളും ഒക്കെയായിട്ടാണ് ഞാന്‍ വന്നത്. ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്. ജയ്‌സല്‍മീറില്‍ നിന്നാണ് വരുന്നത്. എത്രയോ മൈലുകള്‍ സഞ്ചരിച്ച്, നാലഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് ബോംബെയില്‍ എത്തി നിങ്ങളെ കാണാനായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെയധികം സങ്കടകരമായ കാര്യങ്ങള്‍ ആയിട്ട് മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്. ഗുഡ്‌നൈറ്റ്'- മോഹന്‍ലാല്‍ പറഞ്ഞു.
 
 
 
 
 
 
അടുത്ത ലേഖനം
ടെസ്റ്റ് ക്രിക്കറ്റിന്റെ കഥ,മാധവനും സിദ്ധാര്‍ത്ഥും നയന്‍താരയ്ക്കൊപ്പം