കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 3 ഏപ്രില്‍ 2023 (10:36 IST)
ഒരുകാലത്ത് മലയാള സിനിമ പ്രേമികളെ രസിപ്പിച്ച കോംബോയായിരുന്നു മോഹന്‍ലാലും ശ്രീനിവാസനും. ഇന്നും മിനിസ്‌ക്രീനിലൂടെ ഇരുവരുടെയും സിനിമകള്‍ കാഴ്ചക്കാരെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.അക്കരെ അക്കരെ , നാടോടിക്കാറ്റ്, ചന്ദ്രലേഖ, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണ പ്രവേശം,ഉദയനാണു താരം പോലെ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ വരുമോ എന്നൊരു ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അതിനൊരു ഉത്തരം നല്‍കിയിരിക്കുകയാണ് ശ്രീനിവാസന്‍
മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് ശ്രീനിവാസന്‍. ഒരു അഭിമുഖത്തിനിടെ ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്തായാലും വൈകാതെ തന്നെ ശ്രീനിവാസന്‍ മോഹന്‍ലാല്‍ കോംബോയില്‍ ഒരു സിനിമ കാണാന്‍ ആകും.