Bigg Boss Malayalam: തെറി വിളി, മാപ്പുപറച്ചിൽ,കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്, മത്സരം മുറുകുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (09:15 IST)
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഈസ്റ്റര്‍ദിനത്തില്‍ ഗെയിമും കേക്ക് മുറിക്കലും ഒക്കെ ഉണ്ടായിരുന്നു. മത്സരത്തിനിടെ മോശം ഭാഷ പ്രയോഗിച്ച അഖിൽ മാരാരിൽ നിന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മോഹൻലാൽ ഗെയിം അവസാനിച്ചതും ഇതിനെക്കുറിച്ച് ചോദിക്കുകയും ഉണ്ടായി.
 
സഹ മത്സരാർത്ഥികൾ അഖിലിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അവസാന നിമിഷത്തിൽ പൊതുവായി മാപ്പ് പറയാൻ തയ്യാറായെങ്കിലും സ്വയം ന്യായീകരിക്കാനാണ് അഖിൽ ശ്രമിച്ചത്.തെറ്റുകള്‍ ഉണ്ടാവാത്ത ആളൊന്നുമല്ല. അറിയാതെയാണ്. അറിഞ്ഞുകൊണ്ട് ആരോടും മോശമായി സംസാരിച്ചിട്ടൊന്നുമില്ല, എന്നൊക്കെയാണ് അഖിൽ പറഞ്ഞത്.
 
പുതിയ ആഴ്ചയിലെ ക്യാപ്റ്റൻ കൂടിയായ സാഗറിന് ക്യാപ്റ്റന്‍റെ ആം ബാന്‍ഡ് കൈമാറാന്‍ അഖിലിനോട് മോഹന്‍ലാല്‍ കൈമാറാൻ പറഞ്ഞപ്പോഴും ചില രംഗങ്ങൾ കൂടി ഉണ്ടായി. തന്നെയും ജുനൈസിനെയും തെറിവിളിച്ച അഖിൽ വ്യക്തിപരമായി മാപ്പ് പറയണം എന്നതായിരുന്നു ആവശ്യം. മറ്റ് മത്സരാർത്ഥികളും സാഗറിനൊപ്പം ചേർന്നു. എന്നാൽ മാപ്പ് പറയാൻ അഖിൽ തയ്യാറായില്ല. ഇതിനിടയിൽ സാഗർ അഖിലിനെ പിടിച്ചു ചെറുതായി തള്ളുകയും ചെയ്തു. അഖിൽ ക്ഷമ ചോദിച്ചു പിന്നീട്. ബിഗ് ബോസ് രണ്ടാളെയും കണ്‍ഫെഷന്‍ റൂമിലേക്ക് വരുവാൻ ആവശ്യപ്പെട്ടു.
 
സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, രണ്ടാളും തങ്ങളുടെ ഭാഗം ബിഗ് ബോസിന് മുമ്പിൽ വിശദീകരിച്ചു. ഇരുവരും തങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആദ്യം അഖിലിനോട് ആണ് ബിഗ് ബോസ് സംസാരിച്ചത് അഖിലിനെ ലിവിങ് റൂമിലേക്ക് വിട്ടയച്ച ശേഷമാണ് സാഗറിനെ വിളിപ്പിച്ചത്.
 
 ഹൈപ്പര്‍ തൈറോയ്‍ഡിസം ഉള്ള ആളാണ് താനെന്ന് അഖിൽ പറഞ്ഞു. വികാരങ്ങൾ പരിധിക്കപ്പുറത്ത് ആയാല്‍ പ്രതികരിച്ച് പോകുമെന്നാണ് അഖിൽ പറയുന്നത്.
 
പൊതുവായി ക്ഷമ ചോദിച്ച താൻ സാഗറിനെയോ ജുനൈസിനെയോ വ്യക്തിപരമായി തെറി പറഞ്ഞിട്ടില്ലാത്തതിനാല്‍ വ്യക്തിപരമായി ക്ഷമ ചോദിക്കാന്‍ സാധിക്കില്ലെന്നും അഖിൽ പറഞ്ഞു.
സാഗറിനോട് ബിഗ് ബോസ് ചോദിച്ചത് ഇങ്ങനെ മറ്റൊരാള്‍ പറഞ്ഞതുകേട്ട് പിന്നീട് അഖിലിനോട് പ്രശ്നം അവതരിപ്പിച്ചത് എന്തിനെന്നായിരുന്നു എന്നായിരുന്നു. മോഹൻലാലിന്റെ സാന്നിധ്യത്തില്‍ ഇത്തരത്തിലൊരു സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ എന്നതായിരുന്നു ബിഗ് ബോസിൻറെ അടുത്തൊരു ചോദ്യം.
 
ബിഗ് ബോസ് താൻ സ്ഥിരമായി കാണുന്ന ആളായിരുന്നു എന്നും താന്‍ ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നുമായിരുന്നു സാഗർ പറഞ്ഞത്. 
 
  
 
 . 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :