പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യം
പീഡനക്കേസിൽ ജയിൽവാസം അനുഭവിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് സൈബർ ലോകത്ത് ആവശ്യം. പത്മജ വേണുഗോപാൽ ബിജെപി വിട്ട് കോൺഗ്രസിലേക്ക് വരുമ്പോൾ സ്വീകരിക്കാമെങ്കിൽ പീഡനക്കേസ് പ്രതി രാഹുലിനും അവസരം നൽകണമെന്നാണ് കോൺഗ്രസുകാർ സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്.
പീഡനക്കേസ് പ്രതിയാണെങ്കിലും പാർട്ടി നേതൃത്വത്തോട് വളരെ മാന്യമായാണ് രാഹുൽ പെരുമാറിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും ദേശീയ നേതാക്കളെയോ സംസ്ഥാന നേതൃത്വത്തെയോ തള്ളിപ്പറഞ്ഞില്ല. അതിനാൽ പാർട്ടിയെ സ്‌നേഹിക്കുന്ന പീഡനക്കേസ് പ്രതിയെ തിരിച്ചെടുക്കുകയാണ് വേണ്ടതെന്ന് സമൂഹമാധ്യമങ്ങളിൽ കോൺഗ്രസുകാർ ആവശ്യപ്പെടുന്നു.
അതേസമയം സ്ഥാനമാനങ്ങൾക്ക് വേണ്ടി പാർട്ടി വിട്ടതാണ് പത്മജ. ബിജെപിയിൽ പോയ ശേഷം കോൺഗ്രസ് നേതാക്കളെ ആവശ്യമില്ലാത്തതെല്ലാം പറഞ്ഞു. രാഹുൽ ഗാന്ധിയെ അടക്കം പത്മജ പരിഹസിച്ചു. അങ്ങനെയൊരു നേതാവിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കാമെങ്കിൽ എന്തുകൊണ്ട് പീഡനക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് പലരുടെയും ചോദ്യം.
