Tv News In Malayalam

Wed, 18 Nov 2026

Notifications

  1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത



ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്‌സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'

ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്‌സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'പ്രേക്ഷകർ കൈവിട്ടുകൊണ്ടിരിക്കുന്ന 'ട്വന്റിഫോർ' വാർത്താ ചാനൽ കൂടുതൽ വിവാദങ്ങളിലേക്ക്. ഈയിടെ ചാനൽ വിട്ട മാധ്യമപ്രവർത്ത അസിത സഹീർ ട്വന്റിഫോറിനും മാനേജിങ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർക്കുമെതിരെ രംഗത്തെത്തി. ചാനൽ വിടുന്നവരെല്ലാം അക്കരെ പച്ച കണ്ട് പോകുന്നവർ ആണെന്ന് ശ്രീകണ്ഠൻ നായർ ആക്ഷേപിച്ചിരുന്നു. മാത്രമല്ല രോഗാവസ്ഥയിലുള്ള അച്ഛന്റെ ചികിത്സയ്ക്കായി രണ്ടരലക്ഷം രൂപ വായ്പയായി വാങ്ങി പിന്നീട് ഒന്നും പറയാതെ സ്ഥാപനം വിട്ട ജീവനക്കാരൻ / ജീവനക്കാരി ഉണ്ടെന്നും ശ്രീകണ്ഠൻ നായർ ആരോപിച്ചിരുന്നു. ഇത് അസിതയെ ഉദ്ദേശിച്ചാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം നടന്നു. കോൺഗ്രസിനെയും ബിജെപിയെയും പിന്തുണയ്ക്കുന്ന ട്വന്റിഫോറിന് വേണ്ടി അസിതയെ മോശം വാക്കുകൾ അടക്കം ഉപയോഗിച്ച് കോൺഗ്രസ് സൈബർ അണികൾ അധിക്ഷേപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീകണ്ഠൻ നായരുടെ പരാമർശങ്ങൾക്ക് വ്യക്തമായ മറുപടിയുമായി അസിത രംഗത്തെത്തിയിരിക്കുന്നത്.