Tv Time Malayalam

Sun, 8 Nov 2026

Notifications

  1. വിനോദം
  2. ടി വി ടൈം



എൽഡിഎഫ് കാലത്ത് അങ്ങനെയൊരു കരാർ ഉണ്ടായിരുന്നെങ്കിൽ രേഖകൾ പുറത്തുവിടണം; സതീശനെ വെല്ലുവിളിച്ച് പിണറായി

എൽഡിഎഫ് കാലത്ത് അങ്ങനെയൊരു കരാർ ഉണ്ടായിരുന്നെങ്കിൽ രേഖകൾ പുറത്തുവിടണം; സതീശനെ വെല്ലുവിളിച്ച് പിണറായിമുഖ്യമന്ത്രി വി.ഡി.സതീശനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജിഎൻഎ വൈദ്യുതി കരാറിലെ വസ്തുതകൾ പുറത്തുവിടാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എൽഡിഎഫ് ഭരണകാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ ഒരു യൂണിറ്റ് വൈദ്യുതിയെങ്കിലും വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. കെ.എസ്.ഇ.ബി. 'സ്വാപ്പ്' അടിസ്ഥാനത്തിൽ വൈദ്യുതി കൈമാറ്റം ചെയ്യാൻ അവരുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചതിനെ മറയാക്കി, നിയമപരമായ അധികാരമില്ലാത്ത വൈദ്യുതി വിൽപനയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് എന്തിനാണെന്ന് പിണറായി ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.