അനുബന്ധ വാര്‍ത്തകള്‍
- ആളാകെ മാറി, ഉപ്പും മുളക്കിലെ കുട്ടി താരം, ശിവാനിയുടെ ഫോട്ടോഷൂട്ട്
- രണ്ടാമത്തെ മമ്മി, ശരിക്കും മിസ് ചെയ്യുന്നു,ഫേവറേറ്റ് ചിത്രം പങ്കുവെച്ച് നിഷ സാരംഗിന് പിറന്നാള്‍ ആശംസകളുമായി ശിവാനി മേനോന്
- അശ്വതി തിരികെ ചക്കപ്പഴത്തിലേക്ക് മടങ്ങിയെത്തുമോ ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം
- മഞ്ജുവാര്യരുടെ ടെലിവിഷൻ പരിപാടിയിലൂടെ ഭാവന വീണ്ടും മിനിസ്ക്രീനിലേക്ക്, വീഡിയോ
- ബിഗ് ബോസ് സീസണ്4 വരുന്നു, പ്രഖ്യാപനവുമായി മോഹന്‍ലാല്‍
'പാറുക്കുട്ടി ഇപ്പോള്‍ നല്ല കുറുമ്പിയാണ്', ഉപ്പും മുളകും വീണ്ടുമെത്തുന്നു, ഈ മാറ്റങ്ങളോടെ
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം.ജനപ്രിയ പരമ്പരകളിലൊന്നായ ഉപ്പും മുളകും തിരിച്ചെത്തുന്നു. സീ കേരളം ചാനലില്‍ എരിവും പുളിയുമെന്ന പേരിലാകും പരമ്പര എത്തുക. ഇത്തവണ നിരവധി മാറ്റങ്ങളോടെയാണ് ടീം എത്തുന്നത്.
ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കഥയാകും പരമ്പര പറയാന്‍ പോകുന്നത്.താരങ്ങളുടെ മേക്കോവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഓണക്കാലത്തായിരുന്നു എരിവും പുളിയും ആദ്യമായി സംപ്രേഷണം ചെയ്തത്.
എല്ലാവരും വലുതായി, പാറുക്കുട്ടി ഇപ്പോള്‍ നല്ല കുറുമ്പിയാണ്.കേശുവിന് പൊടിമീശയൊക്കെ വന്നിട്ടുണ്ട്. വല്യ ചെക്കനായി. ശിവാനിയാണേലു മുടിയൊക്ക വളര്‍ന്നു, പൊക്കം വെച്ചു എന്നാണ് ജൂഹി റുസ്തഗി പറയുന്നത്.ബിജു സോപാനം, നിഷ സാരംഗ്, ഋഷി എസ് കുമാര്‍, അല്‍സാബിത്ത്, ബേബി അമേയ, ജൂഹി റുസ്തഗി, ശിവാനി എന്നീ താരങ്ങളായിരുന്നു ഉപ്പും മുളക്കില്‍ ഉണ്ടായിരുന്നത്.
അടുത്ത ലേഖനം