രണ്ടാമത്തെ മമ്മി, ശരിക്കും മിസ് ചെയ്യുന്നു,ഫേവറേറ്റ് ചിത്രം പങ്കുവെച്ച് നിഷ സാരംഗിന് പിറന്നാള്‍ ആശംസകളുമായി ശിവാനി മേനോന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ജൂലൈ 2021 (14:23 IST)

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് നിഷ സാരംഗ്. നടിയുടെ 51-ാം ജന്മദിനമാണ് ഇന്ന്. തന്റെ ഇഷമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ശിവാനി മേനോന്‍. ശരിക്കും മിസ്സ് ചെയ്യുന്നുവെന്നും എന്റെ രണ്ടാമത്തെ മമ്മി ആണെന്നും പറഞ്ഞു കൊണ്ടാണ് കുട്ടി താരത്തിന്റെ ആശംസ.

'എന്റെ രണ്ടാമത്തെ മമ്മിക്ക് ജന്മദിനാശംസകള്‍. പിറന്നാള്‍ ആശംസകള്‍ ഇഷമ്മ. ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു. ലവ് യു സോ മച് ഉമ്മ.
ഉപ്പും മുളകിന്റെ തുടക്ക സമയത്ത് എടുത്ത ഒരു പഴയ ചിത്രമാണിത്, പക്ഷെ എനിക്ക് ഈ ഫോട്ടോ വളരെ ഇഷ്ടമാണ്'- ശിവാനി മേനോന്‍ കുറിച്ചു.

സീരിയലിലെ കേശുവും, മുടിയനും, പാറുക്കുട്ടിയുമെല്ലാം ജീവിതത്തിലും ഒരു കുടുംബം പോലെയാണ്. ഉപ്പും മുളകിലെ മക്കളെയെല്ലാം മിസ്സ് ചെയ്യുന്നുണ്ടെന്നും,അവരെല്ലാം വീഡിയോകോള്‍ ചെയ്യാറുണ്ടെന്നും നിഷ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :