കെ ആര്‍ അനൂപ്|
Last Modified വെള്ളി, 19 നവംബര്‍ 2021 (14:02 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം നടി വീട്ടില്‍ തന്നെയാണ്. അശ്വതി തിരികെ ചക്കപ്പഴത്തിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ആരാധകരുടെ ഇപ്പോഴത്തെ സംശയം. എന്നാല്‍ അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് നടി.
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ ലൈവിലൂടെയാണ് നടി മറുപടി പറഞ്ഞത്. തന്നോട് ഒരുപാട് ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ആശയായി ഇനി എപ്പോള്‍ മടങ്ങിയെത്തും എന്നതാണെന്നാണ് അശ്വതി പറയുന്നത്.
കുഞ്ഞിന് രണ്ട് മാസമല്ലേ ആയിട്ടുള്ളു. താന്‍ ഇപ്പോള്‍ താമസിക്കുന്നത് ലൊക്കേഷന്‍ അടുത്ത് അല്ലെന്നും കുഞ്ഞിനെ കൊണ്ടു ലൊക്കേഷനില്‍ പോകുന്നത് ബുദ്ധിമുട്ടാണെന്നും നടി പറയുന്നു. എന്തായാലും ഷൂട്ടിന് പോകാം എന്ന് കരുതിയിരുന്നപ്പോഴാണ് ചെറിയൊരു ജലദോഷം വന്നത്. തിരുവനന്തപുരത്തുനിന്നും അവാര്‍ഡ് വാങ്ങി വന്നപ്പോള്‍ തുടങ്ങിയതാണ്. ഇപ്പോള്‍ അത് കുട്ടിക്കും ഉണ്ടെന്നും ഇനി അവളും ശരിയായതിന് ശേഷമേ ലൊക്കേഷനിലേക്കുള്ളുവെന്നും നടി പറഞ്ഞു.