ബിഗ് ബോസ് സീസണ്‍4 വരുന്നു, പ്രഖ്യാപനവുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (13:17 IST)

ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 3ന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ ദിവസമായിരുന്നു. ഇനി കാത്തിരിപ്പിന്റെ നാളുകള്‍.ഷോയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ ജനപ്രീതി തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.ഗ്രാന്‍ഡ് ഫിനാലെയ്ക്ക് നാലാം സീസണ്‍ പ്രഖ്യാപിച്ചതും മോഹന്‍ലാല്‍ തന്നെയായിരുന്നു.

ഇനി അടുത്ത സീസണിനായുള്ള കാത്തിരിപ്പിന്റെ ദിവസങ്ങള്‍ ലാല്‍ പറഞ്ഞത്.നമുക്ക് കാണാം, കാണണം. ബിഗ് ബോസ് സീസണ്‍ 4 എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞു നിര്‍ത്തിയത്.

അതേസമയം അടുത്ത സീസണ്‍ എന്നു തുടങ്ങുമെന്നും മത്സരാര്‍ഥികള്‍ ആരൊക്കെയാവുമെന്നുമുള്ളതടക്കം ഉളള വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തു വരും. 114 കോടി വോട്ടുകളാണ് മുഴുവന്‍ മത്സരാര്‍ഥികള്‍ക്കുമായി മൂന്നാമത്തെ സീസണില്‍ പോള്‍ ചെയ്യപ്പെട്ടത്.മണിക്കുട്ടന്നാണ് ടൈറ്റില്‍ വിജയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :