മഞ്ജുവാര്യരുടെ ടെലിവിഷൻ പരിപാടിയിലൂടെ ഭാവന വീണ്ടും മിനിസ്‌ക്രീനിലേക്ക്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (11:49 IST)

ഒട്ടുമിക്ക റിയാലിറ്റി ഷോകളിലും അതിഥിയായി എത്താറുണ്ട്. ഓണത്തിനും നടിയുടെ ഒരു സ്‌പെഷ്യൽ പരിപാടി സീ കേരളം ചാനലിൽ ഉണ്ട്.മഞ്ജു ഭാവങ്ങൾ എന്ന ഷോയുടെ പ്രമോ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മഞ്ജു വാര്യർക്കൊപ്പം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഭാവന,നിഖില വിമൽ, പൂർണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയവരും മഞ്ജുവിനൊപ്പം ഈ പരിപാടിയിൽ ഉണ്ടാകും. ഭാവനയുടെ ഡാൻസും പ്രൊമോ വീഡിയോയിൽ കാണാം.

വീണ്ടും മിനിസ്‌ക്രീനിൽ എത്തുന്നു എന്നതാണ് മഞ്ജു ഭാവങ്ങൾ ഷോയുടെ പ്രധാന ആകർഷണം. മിനിസ്‌ക്രീൻ താരങ്ങളും ഷോയുടെ ഭാഗമാണ്.ആർജെ മാത്തുക്കുട്ടിയും രാജ് കലേഷുമാണ് അവതാരകർ.ആഗസ്റ്റ് 22നാണ് മഞ്ജു ഭാവങ്ങൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :