'മെഗാസ്റ്റാർ' എന്ന് തമിഴ് നിർമാണ കമ്പനി, വെറും 'മമ്മൂട്ടി' മതിയെന്ന് മെഗാസ്റ്റാർ; കൈയടിച്ച് സോഷ്യൽ മീഡിയ
Mammootty - Dhanush Om Movie
മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന 'ഓംഃ - ചാപ്റ്റർ 1, രുധിരം' നവംബർ 20 ന് തിയറ്ററുകളിലെത്തുകയാണ്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടേത് നായക പ്രാധാന്യമുള്ള കഥാപാത്രമാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ രാത്രിയാണ് പുറത്തുവിട്ടത്.
'മെഗാസ്റ്റാർ' മമ്മൂട്ടിയെന്ന് വണ്ടർബാർ
നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് 'ഓം' സിനിമയുടെ ട്രെയ്‌ലർ റിലീസ് വിവരം പങ്കുവെച്ചുള്ള പോസ്റ്ററിൽ മമ്മൂട്ടിയെ 'മെഗാസ്റ്റാർ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ടായിരുന്നു. 'മെഗാസ്റ്റാർ മമ്മൂട്ടി' എന്നാണ് നൽകിയിരുന്നത്.
ഒഴിവാക്കി മമ്മൂട്ടി
അതേസമയം വണ്ടർബാർ പങ്കുവെച്ച അതേ ട്രെയ്‌ലർ അനൗൺസ്‌മെന്റ് കാർഡ് മമ്മൂട്ടി സ്വന്തം സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് 'മെഗാസ്റ്റാർ' എന്ന വിശേഷണം മമ്മൂട്ടി ഒഴിവാക്കി. മമ്മൂട്ടി പങ്കുവെച്ച കാർഡിൽ 'മമ്മൂട്ടി' എന്ന് മാത്രമാണ് നൽകിയിരിക്കുന്നത്.
കൈയടിച്ച് സോഷ്യൽ മീഡിയ
മറ്റുള്ളവർ തന്നെ മെഗാസ്റ്റാർ എന്ന് വിളിക്കുമ്പോഴും മമ്മൂട്ടി അത് ഒഴിവാക്കിയത് എളിമ കൊണ്ടാണെന്ന് ആരാധകർ പറയുന്നു. നേരത്തെയും മമ്മൂട്ടി തന്നെ മെഗാസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിൽ താൽപര്യക്കുറവ് കാണിച്ചിട്ടുണ്ട്. സൂപ്പർ ആക്ടർ എന്ന വിശേഷണമാണ് തനിക്ക് എല്ലാറ്റിലും ഉപരി ഇഷ്ടമെന്നാണ് മമ്മൂട്ടിയുടെ നിലപാട്. Also Read: മെസിയില്ലാത്ത അർജന്റീന 'പരാജയമോ?'; ഉറുഗ്വായ്‌ക്കെതിരെ തോൽവി
