1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mayil Peeli Scholar Exam Education Department

സംഘികൾക്ക് മുന്നിൽ കുമ്പിട്ട് സതീശൻ സർക്കാർ; 'മയിൽപ്പീലി' സ്‌കോളർഷിപ്പിലും യു-ടേൺ

Mayil Peeli, N Shamsudhin, VD Satheesan, Sanghi Satheesan
N Shamsudheen
സംഘപരിവാർ പ്രീണനം തുടരുന്ന യുഡിഎഫ് സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നു. ആർഎസ്എസ് പോഷക സംഘടനയായ ബോലഗോകുലത്തിന്റെ 'മയിൽപ്പീലി' സ്‌കോളർഷിപ്പ് നടത്താൻ പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയത് സംശയാസ്പദം. 
 
പൊതുവിദ്യാഭ്യാസ വകുപ്പാണ് സംഘപരിവാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ സംഗതി വിവാദമായതോടെ 'ഞാൻ ഒന്നും അറിഞ്ഞിട്ടില്ല' എന്നുപറഞ്ഞ് വിദ്യാഭ്യാസമന്ത്രി കൈകഴുകി. സംഘപരിവാർ സംഘടനയായ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി അനൂപ് കുമാറാണ് 'മയിൽപ്പീലി' സ്‌കോളർഷിപ്പ് എക്‌സാം നടത്താൻ അനുമതി ചോദിച്ച് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചത്. 
 
ഒക്ടോബർ 30, നവംബർ 14 (ഇന്നലെ) എന്നീ ദിവസങ്ങളിലായി പല സ്‌കൂളുകളിലും ഈ പരീക്ഷയുടെ രണ്ട് ഘട്ടങ്ങൾ നടന്നുകഴിഞ്ഞു. കുട്ടികളെ സംഘിവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷ സ്‌കൂളുകളിൽ നടത്തുന്നത്. അതിനു പൂർണ സമ്മതം നൽകുകയായിരുന്നു സതീശൻ സർക്കാർ. 
 
'മയിൽപ്പീലി' മാസികയുടെ 'യങ് സ്‌കോളർ എക്‌സാം' നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. ചലച്ചിത്ര താരം ഉണ്ണി മുകുന്ദനെ ബ്രാൻഡ് അംബാസിഡറാക്കി, സംഘപരിവാറിന്റെ സംഘടനയായ ദേശീയ അധ്യാപക പരിഷത്തുമായി (NTU) സഹകരിച്ചാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. Also Read: ലോകകപ്പ് കളിക്കാൻ ഈ ഫോം മതിയോ? രോഹിത്തിന്റെ സാധ്യത തുലാസിൽ
അടുത്ത ലേഖനം
മന്ത്രി എത്തിയപ്പോൾ റിസപ്ഷൻ ശൂന്യം; ആലപ്പുഴ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലെ മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ