1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP special voter drive uthar pradesh yogi adithyanath

യുപിയിലെ എസ്ഐആറിൽ ഹിന്ദു വോട്ടർമാരിൽ കുറവ്, പട്ടികയിൽ വോട്ടർമാരെ ചേർക്കാൻ അടിയന്തിര നടപടിയുമായി ബിജെപി

UP cm, Yogi Adityanath, Diwali celebrations, Crackers, Air pollution
ഉത്തര്‍പ്രദേശില്‍ എസ്‌ഐആറിലൂടെ 1.27 കോടി ഹിന്ദുവോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നും മുസ്ലീം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65 ശതമാനം വര്‍ധിച്ചെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് പിന്നാലെ ഹിന്ദു വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ബിജെപി.
 
ഇപ്പോള്‍ നടക്കുന്ന എസ്‌ഐആറില്‍ ഓരോ പോളിങ് ബൂത്തിലും കുറഞ്ഞത് 50 പേരെയെങ്കിലും പുതുതായി ഉള്‍പ്പെടുത്താന്‍ യോഗിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി ഭാരവാഹികളുടെ യോഗം നിര്‍ദേശിച്ചു. ഓരോ മണ്ഡലത്തിലും 10,000 മുതല്‍ 25,000 വോട്ടര്‍മാരെങ്കിലും കൂടുതലായി ഉറപ്പാക്കണം. യോഗി നേരത്തെ പറഞ്ഞ കണക്കുകള്‍ പ്രകാരം ഓരോ മണ്ഡലത്തിലും കുറഞ്ഞത് 31,000 ഹിന്ദു വോട്ടര്‍മാരുടെ കുറവാണുണ്ടാവുക. ഇത് പരിഹരിക്കാനാണ് പുതിയ നീക്കം.
 
സംസ്ഥാനത്ത് 403 മണ്ഡലങ്ങളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട കരട് പട്ടിക ഈ മാസം 17നാണ് പ്രസിദ്ധീകരിക്കുക. അതിന് പിന്നാലെ നവംബര്‍ 20 മുതല്‍ വോട്ട് ചേര്‍ക്കല്‍ പ്രവര്‍ത്തനങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും. 1.27 കോടി വോട്ടുകള്‍ തിരിച്ചെത്തിക്കാനായില്ലെങ്കിലും 40 മുതല്‍ 80 ലക്ഷം വരെ വോട്ടുകള്‍ ഇതുവഴി തിരിച്ചെത്തിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കരടുപട്ടികയില്‍ ഡിസംബര്‍ 16 വരെയാണ് പരാതികള്‍ അറിയിക്കാന്‍ സമയമുള്ളത്. ജനുവരി നാലിനാണ് യുപിയില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.
 
അതേസമയം 1.27 കോടി ഹിന്ദുവോട്ടര്‍മാര്‍ പുറത്തായെന്ന ആരോപണത്തോടെ സമൂഹത്തില്‍ ഭീതി പടര്‍ത്തുകയാണ് യോഗി ആദിത്യനാഥെന്ന് സമാജ് വാദി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് വ്യക്തമാക്കി. സമുദായം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് യോഗിക്കെവിടെ നിന്ന് കിട്ടിയെന്നും അഖിലേഷ് ചോദിച്ചു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എൻ.സി.പി. ലയനസാധ്യതകൾ അജിത് പവാറിന്റെ വിയോഗത്തോടെ അവസാനിച്ചു, അഭ്യൂഹങ്ങൾ തള്ളി സുപ്രിയ സുലെ