അഭിറാം മനോഹർ|
Last Modified ഞായര്‍, 7 ഡിസംബര്‍ 2025 (12:30 IST)
ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യ ഇന്ന് ജര്‍മനിയെ നേരിടും. ചെന്നൈയില്‍ രാത്രി എട്ടിനാണ് മത്സരം. നിലവിലെ ജേതാക്കളായ ജര്‍മനി ശക്തമായ വെല്ലുവിളിയാകും ഇന്ത്യന്‍ ടീമിനുയര്‍ത്തുക. പി ആര്‍ ശ്രീജേഷാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.
കഴിഞ്ഞദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. മത്സരം 2-2ല്‍ കലാശിച്ചതോടെ ടൈബ്രേക്കറിലേക്ക് നീണ്ടു. 4-3നായിരുന്നു ഇന്ത്യന്‍ വിജയം. പ്രാഥമിക റൗണ്ടില്‍ 3 വമ്പന്‍ വിജയങ്ങള്‍ നേടിയാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ഫ്രാന്‍സിനെയാണ് ജര്‍മനി ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. ആദ്യ സെമിയില്‍ സ്‌പെയിന്‍ അര്‍ജന്റീനയെ നേരിടും.