1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. I M Game Social Media Review

I'M Game Social Media Responses Live Updates: 'തൂഫാനാക്കി ദുൽഖർ'; 'I'M Game' ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ വായിക്കാം

I M Game Review, I M Game Dulquer Salmaan, I M Game Social Media Review, I M Game Malayalam Review, I M Game Review in Malayalam, I M Game Review X, Dulquer Salmaan I M Game Story
I M Game Social Media Review

I'M Game First Show Review: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ആർ.ഡി.എക്‌സിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' (I'M Game) തിയറ്ററുകളിൽ..! 

ആദ്യ പ്രതികരണങ്ങൾ
 
കേരളത്തിൽ രാവിലെ ഒൻപതിന് ആരംഭിച്ച ആദ്യ ഷോ 12 മണിയോടെ കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രകടനമാണ് സിനിമയിലെ ഏറ്റവും വലിയ പ്ലസ് പോയിന്റെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 
 
ആദ്യ ഷോയ്ക്ക് ശേഷം ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് എന്നിവയിൽ വന്ന പ്രതികരണങ്ങൾ ചുവടെ:

"പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്തുന്ന ആദ്യ പകുതിയും ശരാശരിയിലൊതുങ്ങിയ രണ്ടാം പകുതിയും...! ഇതാണ് ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം'."

"മലയാളത്തിലെ മികച്ചൊരു പരീക്ഷണ ചിത്രമെന്ന ലേബൽ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടായിരുന്നിട്ടും രണ്ടാം പകുതിയിലെ അലസമായ കഥ പറച്ചിൽ ദുൽഖർ സൽമാൻ ചിത്രത്തിനു തിരിച്ചടിയാകുന്നുണ്ട്. ആർ.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ഐ ആം ഗെയിം' ഒരു മോശം സിനിമയുമല്ല !"

ദുൽഖർ സൽമാന്റെ എനർജറ്റിക് ഷോയാണ് ഫാന്റസി ആക്ഷൻ ത്രില്ലർ ഴോണറിലുള്ള 'ഐ ആം ഗെയിമി'ന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 

"പ്രതീക്ഷകളില്ലാതെയാണ് കയറിയത്. അതിഗംഭീര ആദ്യ പകുതി. മലയാളത്തിൽ ആദ്യമായാണല്ലോ ഇങ്ങനെയൊരു സിനിമയെന്ന് പോലും തോന്നിച്ചു. മേക്കിങ്, ആക്ഷൻ, മ്യൂസിക്, പെർഫോമൻസ് തുടങ്ങി എല്ലാം ഗംഭീരം. രണ്ടാം പകുതി പക്ഷേ നിരാശപ്പെടുത്തി. പ്രവചനീയമായിരുന്നു രണ്ടാം പകുതി, അതിനൊപ്പം പ്രേക്ഷകർക്ക് ആദ്യ പകുതിയിൽ തോന്നിയ താൽപര്യവും കുറയും. എങ്കിലും തിയറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്നുണ്ട് 'ഐ ആം ഗെയിം'"

Outstanding ആയ ഫസ്റ്റ് ഹാഫ്. കൂടെ ഫ്ലാറ്റ് ആയിട്ടുള്ള 2nd ഹാഫ്...
കോൺസെപ്റ്റ് അടിപൊളി ആയിരുന്നു. പക്ഷെ Place ചെയ്ത സ്റ്റേജ് മാറി പോയി..
 
അഞ്ച് ഭാഷകളിൽ
 
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും 'ഐ ആം ഗെയിം' റിലീസ് ചെയ്യുന്നുണ്ട്. ഓണം റിലീസ് ആയി ഓഗസ്റ്റ് 20 നാണ് നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതിനാൽ റിലീസ് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടുകയായിരുന്നു. 
 
പ്രതീക്ഷയോടെ സംവിധായകൻ 
 
സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ നഹാസ് പറഞ്ഞു. സിനിമ റിലീസ് ചെയ്ത ശേഷം ഈ സിനിമയെ കുറിച്ച് കൂടുതൽ സംസാരിക്കാൻ താൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും നഹാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 
ദുൽഖറിന്റെ ചൂതാട്ടം 
 
ചൂതാട്ടത്തിന്റെ കഥയാണ് 'ഐ ആം ഗെയിം' പറയുന്നത്. ആക്ഷന് വലിയ പ്രാധാന്യമുള്ള ചിത്രത്തിൽ ചൂതാട്ടത്തിൽ അമിതമായ കമ്പമുള്ള ഡാൻ ജോൺ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. 
 
നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീർ ബാബ, ബിലാൽ മൊയ്ദു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ. ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്ന് സംഭാഷണം നിർവഹിച്ചിരിക്കുന്നു. Also Read: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ വിമർശനം പിൻവലിച്ച് സതീശൻ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബിഗ് ബോസിൽ പോകാൻ താത്പര്യമുണ്ട്, പുരുഷ ആക്റ്റിവിസത്തെ പറ്റി സംസാരിക്കും: രാഹുൽ ഈശ്വർ