1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan deleted facebook post against Kanthapuram

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ വിമർശനം പിൻവലിച്ച് സതീശൻ

Kanthapuram, VD Satheesan, Kanthapuram VD Satheesan, VD Satheesan Facebook Post, Satheesan Deleted Facebook Post against Kanthapuram
VD Satheesan

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരായ വിമർശനം സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. വാർത്താസമ്മേളനത്തിൽ എ.പി അബൂബക്കറുടെ പ്രസ്താവനയോട് തങ്ങൾക്ക് യോജിപ്പില്ലെന്നും അത് സ്ത്രീവിരുദ്ധമാണെന്നും സതീശൻ പറഞ്ഞിരുന്നു. വാർത്താസമ്മേളനത്തിലെ ഈ ഭാഗം പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ പോസ്റ്റാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. 
 
പോസ്റ്റ് കാണാനില്ല 
 
'ആ പ്രസ്താവനയോട് യോജിപ്പില്ല' എന്ന് കുറിച്ചാണ് ഫെയ്‌സ്ബുക്കിൽ മുഖ്യമന്ത്രി കാന്തപുരത്തിനെതിരായ വിമർശനം പങ്കുവെച്ചത്. ഈ പോസ്റ്റാണ് പിൻവലിച്ചിരിക്കുന്നത്. 
 
യു ടേൺ കൂടിക്കാഴചയ്ക്ക് ശേഷം 
 
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ കാന്തപുരം വിഭാഗം ക്ലിഫ് ഹൗസിൽ എത്തിയിരുന്നു. കാന്തപുരം എ.പി നേതാക്കൾ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ വിമർശനം ശരിയായില്ലെന്ന് പറഞ്ഞു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സമ്മർദ്ദത്തിനു വഴങ്ങിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്. 


സതീശൻ പറഞ്ഞത് 
 
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണമെന്നാണ് കാന്തപുരത്തിന്റെ പ്രസ്താവന. കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാടാണെന്നും ഇസ്ലാമിന്റെ ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനം ചെയ്‌തെന്നുമായിരുന്നു പ്രസ്താവന തള്ളിക്കൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Also Read: രോഹിത് പുറത്തേക്കോ? ഗംഭീറിന് പകരം ലക്ഷ്മൺ എത്തുമോ?; ചൂടുപിടിക്കും ചർച്ചകൾ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കുവൈറ്റിലും യുഎഇയിലും ഇറാന്റെ ശക്തമായ ആക്രമണം; യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടു