ദുൽഖർ വൈകില്ല; 'ഐ ആം ഗെയിം' മറ്റന്നാൾ
ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' സെപ്റ്റംബർ മൂന്ന് വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന 'ഐ ആം ഗെയിം' ഒരിക്കൽ കൂടി റിലീസ് നീട്ടുമോ എന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു.
റിലീസ് നീട്ടാൻ കാരണം
ഓഗസ്റ്റ് 20 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിയാത്തതിനാൽ ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു.
ഐ ആം ഗെയിം ട്രെയ്ലർ
ആർഡിഎക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' സിനിമയുടെ ട്രെയ്‌ലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചൂതാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്.
മൂന്ന് മിനിറ്റോളം ദൈർഘ്യം വരുന്ന ട്രെയ്‌ലറിൽ ദുൽഖർ തന്നെയാണ് ശ്രദ്ധാകേന്ദ്രം. നഹാസ് ഹിദായത്തിന്റെ കഥയ്ക്ക് സജീർ ബാബ, ബിലാൽ മൊയ്ദു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ. ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്ന് സംഭാഷണം നിർവഹിച്ചിരിക്കുന്നു.
ഓണം വിന്നർ
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഓണം വിന്നറായി. ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷൻ 200 കോടി കടന്നു. നിവിൻ പോളിയുടെ ആദ്യ 200 കോടി ചിത്രം കൂടിയാണിത്. Also Read: 'വിജയ് പ്രധാനമന്ത്രിയാകും'; 2026 ലെ ഏറ്റവും വലിയ തമാശയെന്ന് ടിടിവി ധിനകരൻ