അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര സര്‍ക്കാറിന് പകരം ഇന്ത്യന്‍ സര്‍ക്കാര്‍: പ്രാദേശികവാദ രാഷ്ട്രീയം എന്ന അപകടകരമായ കളിയില്‍ ടിവികെ ഡിഎംകെയേക്കാള്‍ ഒരു പടി മുന്നില്‍
- കേന്ദ്രസര്‍ക്കാരിന്റെ ജനം കാത്തിരുന്ന അറിയിപ്പെത്തി; ഇറാന് യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന പോലെ വാണിജ്യ എല്‍പിജി വിതരണം തുടരും
- കന്നഡ നടി കൃഷി തപന്ദയുടെ വീട്ടിൽ വ്യവസായി മരിച്ച നിലയിൽ
- എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ കയറി, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
- പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം
ബ്രെന്റ് ക്രൂഡ് വില 72 ഡോളര്‍ മാത്രം; പെട്രോള്‍ ഡീസല്‍ വില കുറയുമോ
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലായ യുദ്ധത്തിന് മുന്പുണ്ടായിരുന്നതിനേക്കാള് കുറഞ്ഞിരിക്കുകയാണ്. യുദ്ധസമയത്ത് 120 ഡോളര്‍ വരെ എത്തിയ എണ്ണ വിലയാണ് താഴ്ന്നത്. ഇന്ത്യന്‍ ക്രൂഡ് ബാസ്കറ്റില്‍ ഇപ്പോള്‍ ബാരലിന് 70 ഡോളറാണ് ക്രൂഡ് വില. യുദ്ധകാലത്ത് 157 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഹോര്‍മോസില്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഏതാനും ആഴ്ചകള്‍ കൂടി എടുത്തേക്കും. ഇതോടെ ക്രൂഡ് വില ഇനിയും താഴും എന്നാണ് വിലയിരുത്തല്‍.
അതേസമയം ഇതിനനുസരിച്ച് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ 48 മണിക്കൂറിനുള്ള ഹോര്‍മോസ് കടലിടുക്കിലൂടെയുള്ള ഓയില്‍ ടാങ്കറുകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 30 ദശലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലാണ് ഏഷ്യയിലേക്ക് എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാന് വന്‍ കിഴിവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളും ഉത്പാദനം പഴയപടിയാക്കിയിട്ടുണ്ട്.