അനുബന്ധ വാര്‍ത്തകള്‍
- പശ്ചിമേഷ്യന്‍ സംഘര്‍ഷം: രാജ്യത്ത് കോവിഡ് കാലം പോലെ നിയന്ത്രണങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി
- പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗര്‍ഭനിരോധന ഉറയുടെ വില 30% വരെ ഉയരുമെന്ന് നിര്‍മ്മാതാക്കള്‍
- പശ്ചിമേഷ്യന്‍ സംഘര്‍ഷം: കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞ മാസം ഉണ്ടായ നഷ്ടം മൂന്നു കോടിയിലേറെ
- ബീഹാറിലെ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടുത്തം; 10പേര് മരണപ്പെട്ടു
- തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു
പശ്ചിമേഷ്യന്‍ സംഘര്‍ഷം: റിസര്‍വ് ബാങ്ക് വിറ്റത് 1.14 ലക്ഷം കോടി രൂപയുടെ സ്വര്‍ണം
മുംബൈ: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഏകദേശം 1.14 ലക്ഷം കോടി രൂപയുടെ സ്വര്‍ണം വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ എണ്ണവില ഉയരുന്നതും ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കുന്നതും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സമയത്താണ് ഈ നീക്കം എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.
വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണ ശേഖരത്തില്‍ നിന്ന് കുറച്ച് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആര്‍ബിഐ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം 22 നാണ് സ്വര്‍ണ്ണ വില്‍പ്പന നടന്നത്. ഇതേ കാലയളവില്‍ ഇന്ത്യയുടെ വിദേശ കറന്‍സി ആസ്തികള്‍ ഏകദേശം 7.5 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.