സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (07:57 IST)
ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞ മാസം ഉണ്ടായ നഷ്ടം മൂന്നു കോടിയിലേറെ. യുദ്ധം തുടരുന്നതിനാല്‍ ബുക്കിംഗ് വളരെ കുറവാണ്. കൂടാതെ ഈ മാസവും സഞ്ചാരികള്‍ കുറയുമെന്ന് വ്യക്തമായിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത സഞ്ചാരികള്‍ക്ക് ബുക്കിംഗ് തുക നല്‍കേണ്ടി വന്നു.
വിമാന സര്‍വീസുകള്‍ കുറഞ്ഞതിനാല്‍ ദോഹ, ദുബായ് വഴി കേരളത്തിലേക്ക് വരുന്ന വിദേശികളുടെ വരവ് നിലച്ചിട്ടുണ്ട്. കൂടാതെ വിമാന ടിക്കറ്റ് വര്‍ധനവ് മൂലം ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് കൂട്ടമായി എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. കൂടാതെ അവധിക്കാലങ്ങളിലെത്തുന്ന വടക്കേ ഇന്ത്യന്‍ സഞ്ചാരികളുടെ ബുക്കിങിലും കുറവുണ്ട്.
ഇന്ധനക്ഷമം പല ഹോട്ടലുകളെയും ബാധിച്ചിട്ടുണ്ട്. ഇത് വരുമാനത്തെ പരോഷമായി ബാധിച്ചു. വിദേശികള്‍ ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ പല ഹോട്ടലുകളുടെ മെനുവില്‍ നിന്നും പുറത്തായിട്ടുണ്ട്.