1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Crisis in Trinamool Congress

തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനാൽ വലിയൊരു പ്രതിസന്ധി ഒഴിവാക്കുകയാണ് ഇപ്പോഴത്തെ പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നത്

Trinamool Congress
Trinamool Congress

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കി. 
 
പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനാൽ വലിയൊരു പ്രതിസന്ധി ഒഴിവാക്കുകയാണ് ഇപ്പോഴത്തെ പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നത്. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും അറിയിച്ചു. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എംഎൽഎമാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനർജി നിയമസഭ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ നടപടി. 
 
ശോഭൻ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി പക്ഷം സ്പീക്കർക്ക് നേരത്തെ കത്ത് നൽകിയിട്ടുണ്ട്. മമതയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.
അടുത്ത ലേഖനം
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മന്ത്രിക്കൊപ്പം; പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയി