1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fire breaks out in ICU of private hospital in Bihar

ബീഹാറിലെ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടുത്തം; 10പേര്‍ മരണപ്പെട്ടു

Fire breaks
ബീഹാറിലെ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടുത്തത്തില്‍ പത്ത് മരണം. ബീഹാറിലെ മൂസഫര്‍പൂര്‍ ജില്ലയിലെ പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. 10 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള ഐസിയു വിഭാഗത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
 
15ലധികം പേര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. ഡല്‍ഹിയിലെ മാളവ്യ നഗറിലെ ഹോട്ടലില്‍ ഉണ്ടായ പിടുത്തത്തില്‍ 21 പേര്‍ മരിച്ചതിന് പിന്നാലെയാണ് ആശുപത്രിയില്‍ അപകടം  ഉണ്ടായത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പശ്ചിമേഷ്യന്‍ സംഘര്‍ഷം: റിസര്‍വ് ബാങ്ക് വിറ്റത് 1.14 ലക്ഷം കോടി രൂപയുടെ സ്വര്‍ണം