1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Saratkumar BJP- DMK political move

ബിജെപി വാക്ക് പാലിച്ചില്ല,തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ, ഡിഎംകെയിൽ തിരികെ ചേരുമെന്ന് ശരത് കുമാർ

Sarathkumar
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിക്കെതിരെ നടന്‍ ശരത് കുമാര്‍.താനും ഭാര്യ രാധിക ശരത് കുമാറും ഈ തിരെഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശരത് കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രധാന ചുമതലകള്‍ നല്‍കാമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ലെന്ന് ശരത് കുമാര്‍ പറയുന്നു. 
 
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ശരത് കുമാര്‍ തന്റെ പാര്‍ട്ടിയായ അഖില ഇന്ത്യ സമത്വ മക്കള്‍ കക്ഷിയെ ബിജെപിയില്‍ ലയിപ്പിച്ചത്. എന്നാല്‍ ലയനത്തിന് ശേഷം പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുകയാണെന്ന പരാതി അദ്ദേഹം അടുത്ത അനുയായികളുമായി പങ്കുവെച്ചിരുന്നു. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഇതിന് ആക്കം കൂട്ടി.
 
ബിജെപിയില്‍ തനിക്ക് കൃത്യമായ ചുമതലകള്‍ നല്‍കുന്നില്ലെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം അടുത്തിടെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ നിലപാടുകള്‍ പുനര്‍ചിന്തിക്കാന്‍ ശരത് കുമാര്‍ തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
മുന്‍പ് ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ശരത് കുമാര്‍ പിന്നീട് എഐഎഡിഎംകെയിലും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ സഖ്യത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശരത് കുമാറിന്റെ മടക്കം ഡിഎംകെ സഖ്യത്തിന് കരുത്ത് പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 
 
അടുത്ത ലേഖനം
ഹോർമുസ് തുറക്കാൻ ട്രംപ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും, ഊർജനിലയങ്ങളിൽ ലക്ഷ്യമിട്ടാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ