പത്താം ദിവസം 50 കോടി; കളക്ഷനിൽ കുതിച്ച് താഴ് കിഴവി
ചിത്രത്തിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്
ThaaiKizhavi
ഇന്ത്യയിൽ നിന്ന് മാത്രം 23.25 കോടി രൂപ ചിത്രം നേടിയിരുന്നു. എട്ടാമത്തെ ദിവസമായപ്പോഴേക്കും ചിത്രത്തിന്റെ മൊത്തം കലക്ഷൻ 30.31 കോടിയായി ഉയർന്നു.
സൂപ്പർതാരം ശിവകാർത്തികേയൻ നിർമിച്ച് നവാഗതനായ ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത ചിത്രമാണ് താഴ് കിഴവി. ചിത്രത്തിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്. ചിത്രത്തിൽ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്. ഫെബ്രുവരി 27 നായിരുന്നു തായ്‌കിഴവി തിയറ്ററുകളിലെത്തിയത്.#ThaaiKizhavi crosses ₹50 Crores+ Worldwide GBOC in just 10 days! ????
— Sivakarthikeyan Productions (@SKProdOffl) March 9, 2026
Overwhelmed by the incredible love and support from everywhere. Thank you for making it a #MegaBlockbusterThaaiKizhavi ❤️#MorattuVasool@Siva_Kartikeyan @Sudhans2017 @KalaiArasu_ @SKProdOffl… pic.twitter.com/4aKJASW3hg
രാധിക്കകു പുറമെ സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.
തായ് കിഴവിയുടെ വലിയ വിജയത്തിന് പിന്നാലെ സംവിധായകൻ ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ തന്നെയാണ് നായകൻ. സേയോൺ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ്.