1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sivakarthikeyan says wife Aarthy takes care of his finances

ഭാര്യയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്, എന്റെ അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്നു പോലും എനിക്കറിയില്ല: ശിവ കാർത്തികേയൻ

"തായ്കിഴവിയില്‍ എനിക്ക് എന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും കാണാന്‍ സാധിച്ചു"

Sivakarthikeyan, Thaai Kizhavi, radhika sarathkumar, Sivakarthikeyan wife arathi, ശിവകാർത്തികേയൻ, തായ് കിഴവി, രാധിക ശരത്കുമാർ, ശിവകാർത്തികേയൻ്റെ ഭാര്യ ആരതി
Sivakarthikeyan
സൂപ്പർതാരം ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത തായ് കിഴവി മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷ വേളയിൽ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാധിക ശരത്കുമാര്‍ ചെയ്ത പാവുണുതായി എന്ന തായ്കിഴവിയില്‍ എനിക്ക് എന്റെ അമ്മയെയും പെങ്ങളെയും ഭാര്യയെയും കാണാന്‍ സാധിച്ചു എന്നും അവരിൽ നിന്നെല്ലാം ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചു എന്നും ശിവകാർത്തികേയൻ പറഞ്ഞു.
 
 “എന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഇപ്പോഴും എനിക്കറിയില്ല. എന്റെ സാമ്പത്തിക കാര്യങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് എന്റെ ഭാര്യ ആരതിയാണ്. ഓരോ തവണയും എന്തെങ്കിലും ആവശ്യം വരുമ്പോൾ, ഞാന്‍ ഭാര്യയോട് പണം ചോദിച്ച് വാങ്ങും. അവൾ അതെല്ലാം കൃത്യമായി നോക്കുന്നത് കൊണ്ടാണ് എനിക്ക് സിനിമ നിര്‍മിക്കാന്‍ കഴിയുന്നത്.
 
എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അതിന് ശേഷം കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയതും, എന്നെയും ചേച്ചിയേയും പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചതും അമ്മയാണ്. കല്യാണം കഴിഞ്ഞ് രണ്ട് മക്കളായതിന് ശേഷമാണ് ചേച്ചി എംഎന്‍സിയില്‍ എംഡി പഠിച്ച് ഗോള്‍ഡ് മെഡലിസ്റ്റ് ആയത്. പാഷന്‍ എപ്പോള്‍ വേണമെങ്കിലും മുന്നോട്ട് കൊണ്ടു പോകാം എന്ന് എനിക്ക് കാണിച്ചു തന്നത് ചേച്ചിയാണ്. ആ അമ്മയിലും ചേച്ചിയിലും എനിക്കൊരു പാവുണുതായിയെ കാണാം"- ശിവകാര്‍ത്തികേയന്‍ പറഞ്ഞു.. 
അടുത്ത ലേഖനം
ബാലതാരമായി ശ്രദ്ധേയനായ നടൻ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ