നിതീഷ് കുമാർ യുഗത്തിനു അവസാനം; സമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ജെഡിയുവിന്റെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഘടകകക്ഷിയായ ബിജെപിയിലേക്ക് മുഖ്യമന്ത്രി പദവി എത്തുന്നത്
ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി ബിജെപിയുടെ സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹസ്‌നൈൻ സത്യവാചകം ചൊല്ലികൊടുത്തു.
ജെഡിയുവിന്റെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഘടകകക്ഷിയായ ബിജെപിയിലേക്ക് മുഖ്യമന്ത്രി പദവി എത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ബിഹാറിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നത്. ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിതീഷ കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സമ്രാട്ട് ചൗധരി.