അനുബന്ധ വാര്‍ത്തകള്‍
- ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ
- കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു വരുമ്പോൾ മന്ത്രിയുടെ കാർ കാട്ടാന തടഞ്ഞു
- നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ
- ടിം കുക്ക് പുറത്ത്, ആപ്പിളിന് സെപ്റ്റംബർ മുതൽ പുതിയ സിഇഒ, ആരാണ് ജോൺ ടെർണസ്
- ഐപിഎൽ 2026:നഥാൻ എലിസിന് പകരം സ്പെൻസർ ജോൺസൺ, ഉടൻ ടീമിനൊപ്പം ചേരും
കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഈ അധ്യയന വര്‍ഷം നടപ്പിലാക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി പദ്ധതി ഈ അധ്യയന വര്‍ഷത്തില്‍ (202627) നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1,000 നല്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ആവര്‍ത്തിച്ചു.
സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ പരിപാടി നടപ്പിലാക്കുന്നതിലെ പോരായ്മകളും അദ്ദേഹം സമ്മതിച്ചു. മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും ഇത് സര്‍വകലാശാലകള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ ആശങ്കകള്‍ കണക്കിലെടുത്ത് നാലുവര്‍ഷ ബിരുദ പരിപാടി പരിശോധിക്കാന്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കാനും കോഴ്സ് ഘടനയില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.