1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPM Internal probe on kerala election loss discussions inside party

പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്

തിരെഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സിപിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കീഴ്ഘടകങ്ങള്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്.

CPM, Kerala Elections, Pinarayi Vijayan, M V Govindan, Kerala News
തിരെഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സിപിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കീഴ്ഘടകങ്ങള്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനക്കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനായി ചേര്‍ന്ന ജില്ലാകമ്മിറ്റികളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയവരെ പാര്‍ട്ടി തന്നെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം.
 
പരാജങ്ങളെക്കുറിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ കീഴ്ഘടകങ്ങളില്‍ നടക്കുന്ന തുറന്ന ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്ന തീരുമാനം നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്തിരുന്നു. അത് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു. തുറന്ന ചര്‍ച്ച പക്ഷേ പിന്നീട് പിണറായി വിജയനും എം വി ഗോവിന്ദനുമെതിരായ വിചാരണയായി മാറി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതെല്ലാം ഒഴിവാക്കികൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെതിരെ കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.
 
പാര്‍ട്ടിയിലെ യഥാര്‍ഥ തിരുത്തല്‍ ഓഗസ്റ്റിന് ശേഷം സംഭവിക്കുമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. ഇതില്‍ നേതൃമാറ്റം അടക്കം സംഭവിച്ചേക്കാമെന്നാണ് സൂചന.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഈ അധ്യയന വര്‍ഷം നടപ്പിലാക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍