1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CMRL exalogic case ED issues fresh summons to T Veena

വീണയെ വിടാതെ ഇഡി, വീണ്ടും സമൻസ്: ബുധനാഴ്ച ഹാജരാകണം

Veena Vijayan
സിഎംആര്‍എല്‍- എക്‌സലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ബുധനാഴ്ച ഹാജരാകണമെന്ന നിര്‍ദേശമാണ് ഇഡി നല്‍കിയിരിക്കുന്നത്. നേരത്തെ വെള്ളിയാഴ്ച ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ കാണിച്ച് വീണ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇഡിയുടെ സമന്‍സ്.
 
അധികൃതര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറാമെന്നും അഭിഭാഷകര്‍ നേരിട്ട് ഹാജരായി രേഖകള്‍ കൈമാറാമെന്നും വീണ അറിയിച്ചിരുന്നു. എന്നാല്‍ വീണ നേരിട്ട് തന്നെ ഹാജരാകണമെന്ന നിലപാടിലാണ് ഇ ഡി. വീണയെ ചോദ്യം ചെയ്തതിന് ശേഷം സിഎംആര്‍എല്‍ അധികൃതരിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്