എംഡിഎംഎയുമായി റിൻസി മുംതാസിനെ വീണ്ടും പിടികൂടി
ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി ആളുകൾ ഒത്തുകൂടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും സിനിമ പ്രൊമോഷൻ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യവുമായ റിൻസി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. റിൻസിക്കൊപ്പം മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്.
ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി ആളുകൾ ഒത്തുകൂടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്. റെയ്ഡിൽ റിൻസിയുടെ പക്കൽനിന്ന് 3.58 ഗ്രാം എംഡിഎംഎ കണ്ടെത്തി.
കഴിഞ്ഞ വർഷം ജൂലൈയിലും റിൻസിയെ ലഹരിമരുന്നുമായി പിടികൂടിയിരുന്നു. കാക്കനാട്ടിലെ ഫ്‌ളാറ്റിൽ നിന്നായിരുന്നു അന്നത്തെ അറസ്റ്റ്. സിനിമ മേഖലയിലെ ലഹരി വിൽപ്പനയിൽ അടക്കം റിൻസിക്കു പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.