Rahul Gandhi: ലോക്‌സഭയില്‍ സുപ്രധാന ബില്ലില്‍ ചര്‍ച്ച; പ്രതിപക്ഷ നേതാവ് ജര്‍മനിയില്‍, വിമര്‍ശനം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്
Rahul Gandhi: ലോക്‌സഭയില്‍ സുപ്രധാന വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉല്ലാസയാത്രയില്‍. ഗ്രാമീണ ജനതയുടെ ജീവനാഡിയായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുമ്പോഴാണ് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഇല്ലാത്തത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. ബില്‍ അവതരണ ദിവസം എല്ലാ എംപിമാരും ലോക്‌സഭയില്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് വിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയായി.
രാഹുല്‍ ജര്‍മനിയിലാണ് ഇപ്പോള്‍ ഉള്ളത്. ആറ് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് രാഹുലിന്റെ വിദേശയാത്ര. മ്യൂണിക്കിലെ ബി.എം.ഡബ്‌ള്യു ഹോം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സുപ്രധാന വിഷയങ്ങള്‍ ലോക്‌സഭയില്‍ ചര്‍ച്ചയാകുമ്പോള്‍ രാഹുല്‍ വിദേശയാത്ര നടത്തുന്നത് മുന്‍പും വിമര്‍ശനങ്ങള്‍ക്കു കാരണമായിട്ടുണ്ട്.