അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ പണിമുടക്കിനിടെ വ്യാപക ആക്രമണം; 35 ഓട്ടോറിക്ഷകള്‍ ആക്രമിക്കപ്പെട്ടു
- ആലപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു; മാതാവിനും പരിക്ക്
- പാലക്കാട് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
- കാഞ്ഞങ്ങാട് റബ്ബര്‍ ടാപ്പിങ്ങിനിടെ കാല് തട്ടി വീണ് കത്തി നെഞ്ചില്‍ കുത്തികയറി തൊഴിലാളി മരിച്ചു
- കല്‍പ്പറ്റയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ 21കാരന് കുഴഞ്ഞുവീണ് മരിച്ചു
കേന്ദ്രത്തിന്റെ നിരോധിത പട്ടികയിലുള്ളത് 42ലേറെ സംഘടനകള്‍: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തതിന്
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി.പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ്. ഭീകര പ്രവര്‍ത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം . രണ്ട് തവണയാണ് പോപ്പുലര്‍ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്
എന്‍ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഭീകര പ്രവര്‍ത്തനം നടത്തി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. ഇതിനോടകം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.