പാലക്കാട് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:24 IST)
പാലക്കാട് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കോതക്കുറിശ്ശി സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു. ഇവരെ ഭര്‍ത്താവായ കൃഷ്ണദാസ് ആണ് വെട്ടിയത്. സംഭവത്തില്‍ മകള്‍ അനഖയ്ക്കും പരിക്കേറ്റിട്ടുണ്ട്. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് അസ്വസ്ഥനായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. കൃഷ്ണദാസിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :