കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ പണിമുടക്കിനിടെ വ്യാപക ആക്രമണം; 35 ഓട്ടോറിക്ഷകള്‍ ആക്രമിക്കപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:36 IST)
കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ പണിമുടക്കിനിടെ വ്യാപക ആക്രമണം. 35 ഓട്ടോറിക്ഷകള്‍ ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ കേടുപാട് സംഭവിച്ച ഓട്ടോറിക്ഷകളുമായി ഡ്രൈവര്‍മാര്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പണിമുടക്ക് ദിവസം സര്‍വീസ് നടത്തിയ ഓട്ടോകളാണ് ആക്രമിക്കപ്പെട്ടത്. പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം ഓട്ടോറിക്ഷകള്‍ കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞദിവസം പണിമുടക്ക് നടത്തിയത്.

സിഐടിയു ഒഴികെയുള്ള യൂണിയനുകളാണ് സമരത്തില്‍ പങ്കെടുത്തത്. ഇതിനിടെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ക്ക് എതിരെയാണ് സമരാനുകൂലികള്‍ ആക്രമണം നടത്തിയത്. ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :