കാഞ്ഞങ്ങാട് റബ്ബര്‍ ടാപ്പിങ്ങിനിടെ കാല്‍ തട്ടി വീണ് കത്തി നെഞ്ചില്‍ കുത്തികയറി തൊഴിലാളി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (19:01 IST)
കാഞ്ഞങ്ങാട് റബ്ബര്‍ ടാപ്പിങ്ങിനിടെ കാല്‍ തട്ടി വീണ് കത്തി നെഞ്ചില്‍ കുത്തികയറി തൊഴിലാളി മരിച്ചു. കാസര്‍ഗോഡ് ബേഡകം സ്വദേശി കെഎം ജോസഫ് ആണ് മരിച്ചത്. 66 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ ഭാര്യ എല്‍സി ഇദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു. ഉടന്‍തന്നെ ഭാര്യ ഫോണ്‍ ചെയ്ത് ബന്ധുക്കളെ അറിയിച്ചു. പിന്നാലെ ഓടിയെത്തിയ ബന്ധുക്കള്‍ ഇദ്ദേഹത്തെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :