ആലപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു; മാതാവിനും പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:30 IST)
ആലപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ചേര്‍ത്തല കളവംകോടത്ത് ഏഴു വയസ്സുള്ള കുട്ടിക്ക് നേരെയാണ് തെരുവുനായ ആക്രമണം നടത്തിയത്. കുട്ടിയെ രക്ഷിക്കാന്‍ എത്തിയ മാതാവിനും നായയുടെ കടിയേറ്റു. കുട്ടിയുടെ ചുണ്ടിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചുണ്ടിന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ നായകളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :