കല്‍പ്പറ്റയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 21കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (18:49 IST)
കല്‍പ്പറ്റയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 21കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോളിച്ചാല്‍ സ്വദേശി 21 കാരനായ റാഷിദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടയാണ് സംഭവം. ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായ റാഷിദിന് ദിവസങ്ങള്‍ മുമ്പാണ് റഫറി പരിശീലകന്‍ എന്നിവയില്‍ ദേശീയ അംഗീകാരം ലഭിച്ചത്. കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനവും നടത്തിവരികയായിരുന്നു യുവാവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :