1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Supreme court declines urgent hearing on cockroach janata party

ഇത്ര വൈകാരികമാകണോ?, കോക്റോച്ച് ജനതാ പാർട്ടി വിഷയത്തിൽ അടിയന്തര വാദം കേൾക്കാനില്ലെന്ന് സുപ്രീം കോടതി

supreme court
സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഡിജിറ്റല്‍ കൂട്ടായ്മയായ കോക്‌റോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരനായി ഹാജരായ അഭിഭാഷകന്‍ എന്‍ കെ ഗോസ്വാമിയോട് ഇത്ര വൈകാരികമായി എടുക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
 
കോടതി നടപടികളിലെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് വാണിജ്യപരമായ ആവശ്യങ്ങള്‍ക്കും പ്രചാരണത്തിനുമായി ഉപയോഗിച്ചെന്ന് സിജെപിക്കെതിരെ ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത്ര വൈകാരികമായി അതിനെ കാണേണ്ടെന്നും അടിയന്തിരമായി ഗൗരവകരമായി പരിശോധിക്കാനുള്ള സാഹചര്യമില്ലെന്നും ഹര്‍ജി പരിഗണിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. കോടതിമുറിയിലെ സംഭാഷണങ്ങള്‍ വാണിജ്യവല്‍ക്കരിക്കാന്‍ കഴിയില്ലെന്ന് മറ്റൊരു അഭിഭാഷകനും കോടതിയില്‍ വാദിച്ചെങ്കിലും അടിയന്തര ഇടപെടലിന് പരമോന്നത കോടതി തയ്യാറായില്ല. അതേസമയം, സിജെപി സ്ഥാപകന്റെ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇസ്രായേലിനെ അംഗീകരിക്കണം, പാകിസ്ഥാന് മുകളില്‍ ട്രംപിന്റെ സമ്മര്‍ദ്ദം