1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Parliament stalled fourth consecutive day due to opposition protests

ഉത്തരമില്ലാഞ്ഞിട്ടാണോ?, സഭയിലെത്താതെ അമിത് ഷാ, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ആഭ്യന്തരമന്ത്രി ഇരുസഭകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളായി വിട്ടുനില്‍ക്കുകയാണ്.

rahul-amit
വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതോടെ നാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. പരീക്ഷാ ക്രമക്കേട് തടയുന്നതിനുള്ള ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രതികൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ കടുപ്പിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ ശക്തമാക്കിയത്.
 
ആഭ്യന്തരമന്ത്രി ഇരുസഭകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളായി വിട്ടുനില്‍ക്കുകയാണ്. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുകള്‍ ഇതിനിടയില്‍ ഇരുസഭകളിലും പാസാക്കിയെങ്കിലും അവ അവതരിപ്പിച്ചത് ആഭ്യന്തര സഹമന്ത്രിയായ നിത്യാനന്ദ റായ് ആയിരുന്നു. സഭയിലെത്തി അമിത് ഷാ ചോദ്യങ്ങളില്‍ മറുപടി നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനിടയില്‍ അയോധ്യയിലെ സംഭാവനക്കൊള്ളയിലും പ്രതിപക്ഷം നിലപാട് ശക്തമാക്കി. സഭയ്ക്ക് പുറത്ത് സംഭാവനക്കൊള്ളയ്‌ക്കെതിരെ തെരുവ് നാടകം തിങ്കളാഴ്ചയും പ്രതിപക്ഷം ആവര്‍ത്തിച്ചു.
 
 സഭയ്ക്ക് പുറത്ത് അയോധ്യ പ്രതിഷേധവും അകത്ത് അമിത് ഷായെ കേന്ദ്രീകരിച്ചുള്ള ആക്രമണവുമാണ് പ്രതിപക്ഷം നടത്തുന്നത്. ഇതിനിടെ സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തുന്നതടക്കമുള്ള ബില്ലുകള്‍ സഭ പാസാക്കി. ALSO READ: അമിത് ഷാ എവിടെ?, മറുപടി വേണം, ഇന്നും ബഹളം തുടരാൻ പ്രതിപക്ഷം: രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എത്തനോള്‍ കലര്‍ത്തിയില്ലെങ്കില്‍ പെട്രോളിന് ലിറ്ററിന് 125 രൂപ വില നല്‍കേണ്ടിവരുമായിരുന്നു: കേന്ദ്രസര്‍ക്കാര്‍