പിഒകെയിൽ 80 പേർ കൊല്ലപ്പെട്ടു, വാർത്ത മറയ്ക്കാനായി അൽജസീറയെ വിലക്കി, ഡിജിറ്റൽ സെൻസർഷിപ്പ് ഏർപ്പെടുത്തി പാകിസ്ഥാൻ
പിഒകെയിലെ ജനകീയപ്രതിഷേധങ്ങളെ സുരക്ഷാസേന അടിച്ചമര്‍ത്തുന്ന വിവരങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് നടപടി.
പാക് അധിനിവേശ കശ്മീരിലെ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര കലാപം രൂക്ഷമായതോടെ മാധ്യമങ്ങള്‍ക്ക് കനത്ത സെന്‍സര്‍ഷിപ്പുമായി പാക് ഭരണകൂടം. രാജ്യാന്തര വാര്‍ത്താസ്ഥാപനമായ അല്‍ ജസീറ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്ക് പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പിഒകെയിലെ ജനകീയപ്രതിഷേധങ്ങളെ സുരക്ഷാസേന അടിച്ചമര്‍ത്തുന്ന വിവരങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് നടപടി.
ഓഗസ്റ്റ് 10 വരെയായാണ് വിവിധ ഘട്ടങ്ങളില്‍ തിരെഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ജൂണ്‍ മാസം മുതല്‍ ആരംഭിച്ച വ്യാപകമായ പ്രതിഷേധങ്ങളിലും ആക്രമണങ്ങളിലുമായി ഇതുവരെ 80ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗികമായ വിവരം. ഇതില്‍ തന്നെ 43 പേര്‍ ജൂലൈ 27ന് ശേഷമുള്ള ദിവസങ്ങളിലാണ് കൊല്ലപ്പെട്ടത്. അല്‍ ജസീറ പക്ഷപാതപരമായ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് പാകിസ്ഥാന്റെ ആരോപണം.
मोदी सरकार के अलग अलग मंत्री जब तब बघार देते हैं कि PoK लेकर आएंगे। अब जबकि मौक़ा मुफ़ीद है, मोदी सरकार कोई इच्छाशक्ति नहीं दिखा रही PoK वापस लेने के लिए। और विपक्ष भी चुप है जबकि उसे संसद में इस बात पर ज़ोर डालना चाहिए। तभी वो राष्ट्रवाद के मुद्दों पर BJP से पीछे छूट जाती है! https://t.co/cnR8t3HgHT
— Umashankar Singh उमाशंकर सिंह (@umashankarsingh) August 3, 2026
അതേസമയം മേഖലയില്‍ 50 ദിവസത്തിലേറെയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ച നിലയിലാണ്. മുസഫറാബാദില്‍ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചതായും വിപണികളും പൊതുഗതാഗതവും പൂര്‍ണമായി സ്തംഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ജൂലൈ മാസത്തില്‍ ചില യൂട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.ALSO READ: ഇന്ത്യയെപ്പോലുള്ള ശത്രുക്കള്‍: പിഒകെ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്