1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Without ethanol blending the price of petrol

എത്തനോള്‍ കലര്‍ത്തിയില്ലെങ്കില്‍ പെട്രോളിന് ലിറ്ററിന് 125 രൂപ വില നല്‍കേണ്ടിവരുമായിരുന്നു: കേന്ദ്രസര്‍ക്കാര്‍

Ethanol blending
ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില അടുത്തിടെ ഉയര്‍ന്നപ്പോള്‍ എത്തനോള്‍ മിശ്രിതം ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ പെട്രോള്‍ ലിറ്ററിന് 125 രൂപക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമായിരുന്നുവെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച പറഞ്ഞു. എത്തനോള്‍ ഉപയോഗിച്ചതിനാല്‍ പമ്പില്‍ ലിറ്ററിന് 30 രൂപ ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച കൂട്ടിച്ചേര്‍ത്തു.
 
'ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റ് ബാരലിന് ഏകദേശം 135 ഡോളറായി ഉയര്‍ന്നപ്പോള്‍ എത്തനോള്‍ മിശ്രിതം ചേര്‍ക്കാത്ത പെട്രോള്‍ ഡല്‍ഹിയില്‍ ലിറ്ററിന് 125 രൂപയാകുമെന്ന് കണക്കാക്കിയിരുന്നു. പകരം ഓരോ ലിറ്ററിന്റെയും 20 ശതമാനം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന എത്തനോള്‍ ആയതിനാല്‍ ഉപഭോക്താക്കള്‍ ലിറ്ററിന് 94.77 രൂപ നല്‍കി. 
 
യഥാര്‍ത്ഥ ചോദ്യം എത്തനോള്‍ വിലകുറഞ്ഞതാണോ എന്നതല്ല മറിച്ച് ഇന്ത്യയ്ക്ക് മികച്ച സംരക്ഷണം ലഭിക്കുമോ എന്നതാണെന്നും ആഗോള എണ്ണവില കുതിച്ചുയരുമ്പോള്‍ എത്തനോള്‍ മിശ്രിതം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ക്ക് എന്ത് വില നല്‍കേണ്ടിവരുമായിരുന്നു എന്നതാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. എത്തനോള്‍ മിശ്രിതം വാഹന മൈലേജിനെയും എഞ്ചിന്‍ ലൈഫിനെയും ബാധിക്കുമെന്ന അവകാശവാദത്തെച്ചൊല്ലിയുള്ള രൂക്ഷമായ വിവാദങ്ങള്‍ക്കിടയിലാണ് ഈ പ്രസ്താവന.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Kerala Weather: ഓഗസ്റ്റ് ഏഴ് വരെ മഴ കാണും; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്