1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Udhayanishi Stalin in custody action taken regarding controversial remarks made against Actress Trisha

നടി തൃഷയ്ക്കെതിരെ വിവാദപരാമർശം, ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ഉദയനിധി സ്റ്റാലിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Udhayanidhi stalin, Police custody, TVK, Kaveri Issue, Bail Application, TN Politics
നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂര്‍ പോലീസ്. കഴിഞ്ഞ ദിവസം കാവേരി വിഷയത്തില്‍ നടന്ന പ്രസംഗത്തിനിടെ തൃഷക്കെതിരെ ദ്വയാര്‍ഥ പ്രതികരണം ഉദയനിധി സ്റ്റാലിന്‍ നടത്തിയിരുന്നു. ഈ പരാമര്‍ശത്തിലാണ് പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്. ഉദയനിധി സ്റ്റാലിന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഉദയനിധി സ്റ്റാലിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
 
 അതേസമയം ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉദയനിധി സ്റ്റാലിനെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിന്റെ തലേദിവസമുണ്ടായ അറസ്റ്റ് ആസൂത്രിതമായ നീക്കമാണെന്ന് ഡിഎംകെ പറയുന്നു. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അയല്‍ക്കാരില്ലാത്തതാണോ ഈ രാജ്യങ്ങളില്‍ സമാധാനത്തിന് കാരണം; മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഇവയാണ്