1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Virtual Queue at Guruvayur Temple starts today

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, മണിക്കൂറിൽ 300 പേർക്ക് ദർശനം, ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി ദര്‍ശനം സാധ്യമാകും.

Guruvayur
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാന്‍ ദേവസ്വം നടപ്പിലാക്കുന്ന വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. വെര്‍ച്വല്‍ ക്യൂവിന്റെ ഔപചാരികമായ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് നിര്‍വഹിക്കും.
 
 ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി ദര്‍ശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 2400 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രാജ്യത്തുടനീളം വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു; അസമില്‍ മരണസംഖ്യ 87 ആയി, കേരളത്തില്‍ 15