1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. ABVP Demands transparent exams amid paper leaks

ചോദ്യപേപ്പർ ചോർച്ച: വിദ്യാർഥി സമരങ്ങൾക്ക് പിന്തുണയെന്ന് എബിവിപി

ABVP, Question Paper Leaks, Student Organisation, Neet Protest
രാജ്യത്തെ മത്സരപരീക്ഷകളിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ക്കെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എബിവിപി. സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ഉന്നതാധികാര സമിതിക്ക് മുന്നില്‍ എബിവിപി സമഗ്രമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ജാര്‍ഖണ്ഡ്, ബിഹാര്‍, കര്‍ണാടക, പഞ്ചാബ് എന്നിവങ്ങനെയുള്ള സംസ്ഥാനങ്ങളില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ന്നതില്‍ ആശങ്കയുണ്ടെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറിയായ ഡോ വീരേന്ദ്രസിങ് സോളങ്കി പറഞ്ഞു.
 
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാമ്പസ് ടു കാമ്പസ് വന്ദേമാതരം. ഏക് ഗാവ് ഏക് തിരംഗ പ്രചാരണങ്ങള്‍ക്ക് തുടക്കമിടുമെന്നും വിദ്യാര്‍ഥികളെ ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് കായികമായി സര്‍ഗാത്മഗതമായുമുള്ള വിനോദങ്ങളിലേക്ക് നയിക്കാന്‍ പ്രചാരണം ശക്തമാക്കുമെന്നും വീരേന്ദ്രസിങ് പറഞ്ഞു.എറണാകുളത്ത് നടന്ന എബിവിപി കേന്ദ്രപ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വീരേന്ദ്രസിങ് സോളങ്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പിഒകെയിൽ 80 പേർ കൊല്ലപ്പെട്ടു, വാർത്ത മറയ്ക്കാനായി അൽജസീറയെ വിലക്കി, ഡിജിറ്റൽ സെൻസർഷിപ്പ് ഏർപ്പെടുത്തി പാകിസ്ഥാൻ