1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nanda Devi successfully passes through the Strait of Hormuz

ഇന്ത്യയുടെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു; വഹിക്കുന്നത് 46000 മെട്രിക് ടണ്‍ ദ്രവീകൃത ഗ്യാസ്

Strait of Hormuz, Israel- Iran war, Middle east, Oil price
ഇന്ത്യയുടെ രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കപ്പല്‍ ഇന്ത്യന്‍ തീരത്ത് എത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 46000 മെട്രിക് ടണ്ണില്‍ അധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് ആണ് നന്ദാദേവി വഹിക്കുന്നത്. 
 
ഇന്ത്യന്‍ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചത്. മുംബെ തുറമുഖങ്ങളില്‍ ആയിരിക്കും കപ്പലടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റഷ്യന്‍ എണ്ണയോടുള്ള അമേരിക്കയുടെ നിലപാടിനെതിരെ ഇറാനിയന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി. ഇത്തരം ഇറക്കുമതികള്‍ നിര്‍ത്താന്‍ നേരത്തെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ വാഷിംഗ്ടണ്‍ ഇപ്പോള്‍ യാചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
 
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ യുഎസ് മാസങ്ങള്‍ ചെലവഴിച്ചു. ഇറാനുമായുള്ള രണ്ടാഴ്ചത്തെ യുദ്ധത്തിന് ശേഷം വൈറ്റ് ഹൗസ് ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തോട് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ യാചിക്കുന്നു.- അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
ഉയര്‍ന്ന താപനില; സംസ്ഥാനത്ത് ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു