1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mandatory menstrual leave

നിര്‍ബന്ധിത ആര്‍ത്തവ അവധി: നിയമം നടപ്പായാല്‍ സ്ത്രീകളെ ആരും ജോലിക്കെടുക്കാതെ വരുമെന്ന് സുപ്രീം കോടതി

Mandatory menstrual leave
നിര്‍ബന്ധിത ആര്‍ത്തവ അവധി നടപ്പാക്കിയാല്‍ സ്ത്രീകളെ ആരും ജോലിച്ചടുക്കാതെ വരുമെന്ന് സുപ്രീം കോടതി. രാജ്യത്ത് സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ അവധി ഏര്‍പ്പെടുത്തുന്നത് തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് തിരിച്ചടിക്കു കാരണമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായി ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയാല്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകള്‍ സ്ത്രീകളെ ജോലി എടുക്കാന്‍ മടിക്കുമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
 
ഇത്തരം ഒരു നിയമം നിലവില്‍ വന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ പിന്നിലാണെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ പടരുന്നതിനും കാരണമാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തൊഴിലുടമകളുടെ മനോഭാവം നിങ്ങള്‍ക്കറിയില്ലെന്നും ഇത്തരമൊരു നിയമം വന്നാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കുമെന്നും കോടതി ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി.
 
നിയമപരമായി നിര്‍ബന്ധിക്കുന്നതും ബോധവല്‍ക്കരണം നടത്തുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വിശദീകരിച്ചു.
അടുത്ത ലേഖനം
എല്‍പിജി ബുക്കിംഗ്: ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും നഗരങ്ങളില്‍ 25 ദിവസവും കാത്തിരിപ്പ് സമയം