1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Following Suresh Gopi's intervention

സുരേഷ് ഗോപിയുടെ ഇടപെടല്‍, 5000 ടെലിഗ്രാം പൈറേറ്റഡ് സിനിമാ ചാനലുകള്‍ പൂട്ടി കേന്ദ്രസര്‍ക്കാര്‍

Following Suresh Gopi's intervention
ന്യൂഡല്‍ഹി: സിനിമകളുടെ പൈറേറ്റഡ് പതിപ്പുകള്‍ പ്രചരിപ്പിക്കുകയും അവയുടെ വ്യാപനത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്ന വെബ്സൈറ്റുകളും ടെലിഗ്രാം ചാനലുകളും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. ഡിജിറ്റല്‍ പൈറസിക്കെതിരായ രാജ്യവ്യാപക നടപടികളുടെ ഭാഗമായി ആകെ 1,263 വെബ്സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അയച്ച മറുപടി കത്തിലൂടെയാണ് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ ഇക്കാര്യം അറിയിച്ചത്.
 
സിനിമ പൈറസി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി അടുത്തിടെ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി അശ്വിനി വൈഷ്ണവ് സുരേഷ് ഗോപിക്ക് കത്തയച്ചത്. ഓണ്‍ലൈന്‍ പൈറസിയും പകര്‍പ്പവകാശ ലംഘനവും തടയുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തിയ 'സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമം 2023'-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അതിതീവ്ര ന്യൂനമർദ്ദം; മഴ ശക്തിപ്പെടും, ഓറഞ്ച് അലർട്ട്