1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. E20 petrol a complete success

E20 പെട്രോള്‍ പൂര്‍ണവിജയം, E25 നടപ്പാക്കുന്നത് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രം: കേന്ദ്ര പെട്രോളിയം മന്ത്രി

E20 petrol a complete success
E20 പെട്രോള്‍ പൂര്‍ണവിജയമെന്നും E25 നടപ്പാക്കുന്നത് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദിപ് സിങ് പുരി. രാജ്യത്തെ ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലാതെ മിശ്രിത ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്തഘട്ടത്തില്‍ E25 ഇന്ധനം അവതരിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 
 
എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമായിരിക്കും തീരുമാനമെന്നും തിടുക്കം കാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 20 കോടി ഇരുചക്ര വാഹനങ്ങളും 20 ലക്ഷം നാല് ചക്ര വാഹനങ്ങളും ഈ ഇന്ധനമാണ് ഉപയോഗിക്കുന്നതെന്നും നിര്‍മ്മാതാക്കളോ സര്‍വീസ് സെന്ററുകളോ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
അതേസമയം ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ 53% പെട്രോള്‍ വാഹന ഉടമകളും റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങള്‍ E20  പെട്രോള്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചു. 42% പേര്‍ ഇതിനെ 'വിനാശകരം' എന്ന് വിളിച്ചു. പ്രതികരിച്ചവരില്‍ 13% പേര്‍ മാത്രമാണ് സര്‍ക്കാരിന്റെ നടപടിക്ക് അനുകൂലമായ മറുപടി നല്‍കിയത്.
 
ഇന്ധനക്ഷമതയെയും വാഹന പ്രകടനത്തെയും കുറിച്ചുള്ള വ്യാപകമായ ആശങ്കകളും സര്‍വേ വെളിപ്പെടുത്തി. ഋ20 പെട്രോളിലേക്ക് മാറിയതിനുശേഷം തങ്ങളുടെ വാഹനങ്ങളുടെ മൈലേജ് 10%-ത്തിലധികം കുറഞ്ഞുവെന്ന് ഏകദേശം 66% പേര്‍ പറഞ്ഞു. അതേസമയം ഉയര്‍ന്ന വിലയ്ക്ക് വന്നാലും ഋ0 അല്ലെങ്കില്‍ ഋ10 ഇന്ധനം വീണ്ടും ഉപയോഗിക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമെന്ന് 31% പേര്‍ പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക